ഓഹരിയില്‍ നിക്ഷേപം നടത്തി ആകര്‍ഷകമായ വരുമാനം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഓഹരി ഇടപാടിന് ആവശ്യമായ നടപടിക്രമങ്ങളും നിബന്ധനകളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രണം കയ്യാളുന്ന സെക്യുറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനായ സംവിധാനം ഒരുക്കിയിട്ടുണ്ട്. സെബിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇന്ത്യയില്‍ നിക്ഷേപം സാധ്യമാകൂ.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രോക്കര്‍മാര്‍ വഴി മാത്രമേ വ്യക്തികള്‍ക്ക് ഇടപാടു നടത്താനാകൂ. അതിനായി ആദ്യം വേണ്ടത് ബ്രോക്കര്‍മാരുടെ അടുത്ത് ട്രേഡിങ് അക്കൗണ്ടും ഡെപ്പോസിറ്ററി അക്കൗണ്ടും (ഡീമാറ്റ്) ആരംഭിക്കുകയാണ്.
ഇത് തുറക്കാനായി വിശ്വാസ്യതയുള്ള ബോക്കറെ തിരഞ്ഞെടുക്കുകയാണ് നിക്ഷേപകന്‍ ആദ്യം ചെയ്യേണ്ടത്. അതു കഴിഞ്ഞാല്‍ നിങ്ങളും ബ്രോക്കറും തമ്മിലുള്ള ബന്ധം ഉറപ്പാക്കാനുള്ള നടപടി ക്രമങ്ങളാണ്. ഇതിനായി നോ യുവര്‍ ക്ലയന്റ് ഫോം പൂരിപ്പിച്ച് ഒപ്പിട്ടു നല്‍കണം. ഫോട്ടോ, ഇടപാടുകാരന്റെ വിശദവിവരങ്ങള്‍ , തിരിച്ചറിയല്‍ രേഖകള്‍ , പാന്‍ നമ്പര്‍ എന്നിവയെല്ലാം ഇവിടെ ആവശ്യമാണ്. ക്ലയന്റ് ബ്രോക്കര്‍ എഗ്രിമെന്റ്, റിസ്‌ക് ഡിസ്‌ക്ലോഷര്‍ ഡോക്യുമെന്റ് എന്നിവയും ഒപ്പിട്ട് നല്‍കേണ്ടതുണ്ട്.
ഇതെല്ലാം പൂര്‍ത്തിയായാല്‍ ബ്രോക്കര്‍ നിങ്ങള്‍ക്കായി അക്കൗണ്ട് ഓപ്പണ്‍ ചെയ്യും. ഓഹരി വാങ്ങാനും വില്‍ക്കാനുമുള്ള ട്രേഡിങ് അക്കൗണ്ട് ആണിത്. തുടര്‍ന്ന് ബ്രോക്കര്‍ ഒരു യുണീക്ക് ക്ലയന്റ് കോഡ് നിങ്ങള്‍ക്കായി അനുവദിക്കും. ആ കോഡ് വഴി നിങ്ങള്‍ക്ക് ആ ബ്രോക്കര്‍ വഴി ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.
ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്റെ മെച്ചങ്ങള്‍.
* ബ്രോക്കറുടെ ഓഫീസില്‍ പോകാതെയും ഡീലറെ ഫോണില്‍ വിളിക്കാതെയും ഓഹരി വ്യാപാരം നടത്താം. അപ്പോഴുള്ള വിപണി വിവരങ്ങള്‍, ചാര്‍ട്ടുകള്‍ എന്നിവ വിരല്‍ത്തുമ്പില്‍ ലഭിക്കും.
* ഓഹരികള്‍, ഡെറിവേറ്റീവ്, മ്യൂച്വല്‍ ഫണ്ട്, ഐ.പി.ഒ, ഫിക്‌സഡ് ഡെപ്പോസിറ്റ്, പോസ്റ്റ് ഓഫീസ് നിക്ഷേപം, ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവയില്‍ നിക്ഷേപിക്കാന്‍ അവസരം.
* ഇടപാടുകാരുടെ ഇതുവരെയുള്ള വ്യാപാരത്തിന്റെ പൂര്‍ണ ചിത്രവും, ബാലന്‍സും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഞൊടിയിടയില്‍.
* വിപണി സമയം കഴിഞ്ഞതിനുശേഷവും മുന്‍കൂര്‍ ഓര്‍ഡര്‍ ഇട്ട് വെക്കാനുള്ള സൗകര്യം. ഓഫ്‌ലൈനിനെ അപേക്ഷിച്ച് ബ്രോക്കറേജ് കുറവ്.
നിങ്ങള്‍ക്കും ഓഹരി വിപണിയില്‍ നിന്നും പണം ഉണ്ടാക്കാം ആദ്യം നിങ്ങള്‍ ചെറിയ തുക ഇന്‍വെസ്റ്റ് ചെയുക example : 5000 ര് ......ഡെയിലി നിങ്ങള്ക്ക് എങ്ങനെ വന്നാലും 1000 RS കിട്ടുന്ന രേതില്‍ ആണ് TRADING സെറ്റ് ചെയുന്നത് .. നിങ്ങള്ക്ക് നിങ്ങളുടെ ഓഫിസിലോ ,ഹൌസ് ലോ ഇരു നു ചെയാം ...നിങ്ങള്ക്ക് ഞങ്ങള്‍ കോച്ചിംഗ് ക്ലാസുകള്‍ തരുന്നതാണ് ......നിങ്ങള്ക്ക് കിടുന്ന അന്നത്തെ പ്രോഫിറ്റ് അന്ന് തന്നെ എടുകവുന്നതാണ് .......എല്ലാം ത്രൂ ബാങ്ക് വഴി ആണ് ..എന്താ ഒന്ന് പരെക്ഷിക്കുന്നോ ,,,,mail -sanebullbear@gmail.com.
daily tips available pls post ur mobile number and check our perfomance and

No comments:
Post a Comment